25-April-2023 -
By. Entertainment Desk
കൊച്ചി: ലുലു ഫാഷന്‍ വീക്കിന്റെ ആറാം പതിപ്പിലൂടെ ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകളിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി കൊച്ചി നഗരം. ഏപ്രില്‍ 26 മുതല്‍ 30വരെ കൊച്ചി ലുലു മാളിലാണ് ലുലു ഫാഷന്‍ വീക്ക് നടക്കുന്നത്. കൊച്ചിയ്ക്ക് പുറമെ ബെംഗലൂരു, ലഖ്‌നൗ, തിരുവനന്തപുരം അടക്കമുള്ള മൂന്ന് നഗരങ്ങളിലും ഇത്തവണ ഫാഷന്‍ വീക്ക് സംഘടിപ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സി ഇ ഒയും ഡയറക്ടറുമായ എം എ നിഷാദ് അറിയിച്ചു. ഏപ്രില്‍ 26ന് വൈകീട്ട് 6 മണിക്ക് ലുലു മാളില്‍ നടക്കുന്ന ചടങ്ങില്‍ മിസിസ് വേള്‍ഡ് സര്‍ഗം കൗശല്‍ ലുലു ഫാഷന്‍ വീക്ക് ഉദ്ഘാടനം ചെയ്യും. ഫ് ളൈയിംഗ് മെഷീനുമായി സഹകരിച്ച് ലിവൈസ് അവതരിപ്പിയ്ക്കുന്ന ഫാഷന്‍ വീക്ക് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഈവന്റ് കൂടിയാണ്.
58 പ്രമുഖ ബ്രാന്‍ഡുകളുടെ ഏറ്റവും ആകര്‍ഷകമായ സ്പ്രിംഗ്/സമ്മര്‍ കളക്ഷനുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നൂറിലധികം ഫാഷന്‍ ഷോകളാണ് ലുലു ഫാഷന്‍ വീക്കിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികമായി ഫാഷന്‍ രംഗത്തുള്ള മുംബൈയിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഷാക്കിര്‍ ഷെയ്ഖാണ് കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഷോകള്‍ക്ക് നേതൃത്വം നല്‍കുക. ബെംഗളൂരു, ലഖ്‌നൗ ഷോകള്‍ക്ക് നേതൃത്വം നല്‍കുന്നത് സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റും ഡിസൈനറുമായ രാജേഷ് ഷെട്ടിയാണ്.ഫാഷന്‍ ലോകത്തെ മാറ്റങ്ങളും പുതുമകളും ചര്‍ച്ച ചെയ്യുന്ന ഫാഷന്‍ ഫോറത്തില്‍ ഫാഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, റീട്ടെയ്ല്‍ വ്യവസായം അടക്കമുള്ള മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഇതേ മേഖലകളിലെ അസാധാരണമായ സംഭാവനകള്‍ മുന്‍നിര്‍ത്തി ഫാഷന്‍ ടൈറ്റിലുകളും, ഈ വര്‍ഷത്തെ മികച്ച വസ്ത്രബ്രാന്‍ഡുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ഫാഷന്‍ അവാര്‍ഡുകളും ഫാഷന്‍ വീക്കില്‍ സമ്മാനിയ്ക്കും. കൊച്ചിയിലെ ലുലു ഫാഷന്‍ വീക്കിന്റെ സമാപന ദിവസമായ ഏപ്രില്‍ 30ന് ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുടെ ബ്രാന്‍ഡായ സോളിറ്റാരിയോയുടെ ലോഞ്ച് നടക്കും.ബെംഗലൂരുവിലാണ് ലുലു ഫാഷന്‍ വീക്കിന്റെ രണ്ടാമത്തെ വേദി. മെയ് 5 മുതല്‍ 7 വരെയാണിത്. തുടര്‍ന്ന് മെയ് 12 മുതല്‍ 14വരെ ലഖ്‌നൗ ലുലു മാളിലും, മെയ് 17 മുതല്‍ 21 വരെ തിരുവനന്തപുരം ലുലു മാളിലും ലുലു ഫാഷന്‍ വീക്ക് അരങ്ങേറും. ലുലു ഫാഷന്‍ വീക്കിന്റെ ഭാഗമായി ലുലു മാളിലെ ഫാഷന്‍ ഡെസ്റ്റിനേഷനായ ഫാഷന്‍ സ്‌റ്റോറില്‍ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മര്‍ വസ്ത്രശേഖരങ്ങളുടെ ഡിസ്‌പ്ലേയും, അതിശയിപ്പിയ്ക്കുന്ന ഡിസ്‌കൗണ്ടുകളും ഉണ്ടായിരിയ്ക്കും.